Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനോദകേന്ദ്രങ്ങള്‍ പ്ലാസ്റിക് വിമുക്ത മേഖലകളാക്കും

കോഴിക്കോട്: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്ലാസ്റിക് വിമുക്ത മേഖലകളാക്കി പ്രഖ്യാപിക്കുമെന്ന് വിനോദസഞ്ചാര മന്ത്രി കെ. വി. തോമസ് അറിയിച്ചു.

അടുത്ത നിയമസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച നിയമനിര്‍മാണം നടത്തും. യു ഡി എഫ് നയരൂപീകരണ സമിതിയുടെ അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ റിസോര്‍ട്ട് കോട്ടേജുകള്‍ക്ക് തറക്കല്ലിടുകയായിരുന്നു മന്ത്രി.

വിനോദസഞ്ചാര മേഖലയില്‍ മലബാറിനോടുള്ള അവഗണന ആഗോള നിക്ഷേപക സമ്മേളനത്തോടെ അവസാനിക്കും. 25 കോടിയുടെ സ്വപ്നനഗര പദ്ധതി ജിംല്‍ അവതരിപ്പിക്കും.

ബാലുശേരിയില്‍ ഒരു സമ്പൂര്‍ണ ആരോഗ്യ ഗ്രാമം സ്ഥാപിക്കുന്നത് വിനോദസഞ്ചാര വകുപ്പിന്റെ പരിഗണനയിലുണ്ട്. കൂടാതെ കുടുംബ വിനോദ കേന്ദ്രവും ഒരു സിറ്റി സെന്ററും കോഴിക്കോട് നഗരത്തില്‍ സ്ഥാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+