രാമചന്ദ്രന്റെ മറുപടിയില്‍ രൂക്ഷവിമര്‍ശനം
തിരുവന്തപുരം: കെ പി സി സി നേതൃത്വം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയില്‍ കെ. കെ. രാമചന്ദ്രന്‍ മാസ്റര്‍ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനും കെ. കരുണാകരനുമെതിരെ രൂക്ഷമായ വിമര്‍ശനം നടത്തി.
കോണ്‍ഗ്രസ് ഹൈക്കമാന്റിനെ വിമര്‍ശിക്കാന്‍ മുതിര്‍ന്ന നേതാവെന്ന നിലയില്‍ കെ. കരുണാകരനുള്ള അവകാശം തെളിയിച്ചാല്‍ താന്‍ പരസ്യമായി മാപ്പ് പറയാമെന്ന് നോട്ടീസിനുള്ള മറുപടിയില്‍ രാമചന്ദ്രന്‍ മാസ്റര്‍ പറഞ്ഞു.
കാരണം കാണിക്കല്‍ നോട്ടീസ് യഥാര്‍ഥത്തില്‍ കെ. കരുണാകരന് ഹൈക്കമാന്റിനെ വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നാണ് അര്‍ഥമാക്കുന്നത്. കരുണാകരന്റെ വീട്ടില്‍ ഐ ഗ്രൂപ്പില്‍ പെട്ടവര്‍ യോഗം ചേരുന്നത് മുരളിയ്ക്ക് എന്തുകൊണ്ടു വിലക്കാനാവുന്നില്ലെന്ന് നോട്ടീസില്‍ ചോദിച്ചു.
ആന്റണി മുഖ്യമന്ത്രിയായ അന്നു തന്നെ മുരളി കെ പി സി സി പ്രസിഡന്റായത് പാര്‍ട്ടിയിലെ രണ്ട് പ്രധാന വിഭാഗങ്ങള്‍ തമ്മിലുള്ള തുലനാവസ്ഥ നിലനിര്‍ത്താന്‍ വേണ്ടിയാണ്. മുരളിയേക്കാള്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള പല നേതാക്കളുമിരിക്കെ കെ പി സി സി പ്രസിഡന്റായി മുരളിയെ നിയോഗിച്ചതിലുള്ള ഹൈക്കമാന്റിന്റെ ഉദ്ദേശ്യശുദ്ധി മുരളയ്ക്ക് മനസിലായിട്ടില്ലെന്ന് തോന്നുന്നു.
ഹൈക്കമാന്റില്‍ നിന്നും എല്ലാ ആനുകൂല്യങ്ങളും നേടിയെടുത്ത ശേഷം ആന്റണി സര്‍ക്കാര്‍ അധികാരത്തിലേറി ഒരാഴ്ചയ്ക്കകം തന്നെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കരുണാകരന്‍ രംഗത്തെത്തുകയായിരുന്നു. സംഘടന നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നെന്നും ഭരണം മോശമാണെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് കരുണാകരന്‍ നടത്തുന്നത്.
മറുപടിക്കൊടുവില്‍ പരസ്യപ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പറയുന്നുണ്ട്.












Click it and Unblock the Notifications