യുവജനോത്സവത്തിന് ബുധനാഴ്ച തുടക്കം
ആലപ്പുഴ: 43-3മത് സംസ്ഥാന യുവജനോത്സവത്തിന് ജനവരി 15 ബുധനാഴ്ച വൈകീട്ട് ആലപ്പുഴയില്‍ തുടക്കം.
യുവജനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം നടക്കുന്ന സാസ്കാരിക ഘോഷയാത്രയില്‍ ആറായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
14 ജില്ലകളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികളുടെ രജിസ്ട്രേഷനായി 14 കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. അടിയന്തിര ചികിത്സാ സൗകര്യങ്ങള്‍ക്കായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇത്തവണ മത്സരഫലങ്ങള്‍ ഇന്റര്‍നെറ്റിലൂടെ അപ്പപ്പോള്‍ അറിയാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യുവജനോത്സവ ചരിത്രത്തില്‍ ഇതാദ്യമായാണ്.












Click it and Unblock the Notifications