എല്‍ടിടിഇ റേഡിയോ നാളെ മുതല്‍ ശക്തിയോടെ
ജാഫ്ന: കൂടുതല്‍ പ്രക്ഷേപണ ശക്തിയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള വോയ്സ് ഓഫ് ടൈഗേഴ്സ് എന്ന തമിഴ് പുലികളുടെ റേഡിയോ ജനവരി 16 വ്യാഴാഴ്ച മുതല്‍ തുടങ്ങും. എഫ് എമ്മിലാണ് പ്രക്ഷേപണം.
സമാധാന ചര്‍ച്ചകളുടെ വിശദാംശങ്ങളെ കുറിച്ച് തമിഴരെ അറിയിക്കുന്നതിനായാണ് എല്‍ ടി ടി ഇ റേഡിയോ പ്രക്ഷേപണം കൂടുതല്‍ വ്യാപകമാക്കുന്നത്.
ജാഫ്നയിലെ പുതിയ പ്രക്ഷേപണ കേന്ദ്രം വഴിയാണ് ഇത് നടപ്പാക്കുന്നത്. കൂടുതല്‍ പരിപാടികളും ഉള്‍പ്പെടുത്തും.
നോര്‍വേയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് പ്രക്ഷേപണ കേന്ദ്രത്തില്‍ ഉപയോഗിയ്ക്കുന്നത്.
സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇറക്കുമതി ചെയ്യാന്‍ അനുവദിച്ച പുതിയ ഉപകരണങ്ങളാണ് പ്രക്ഷേപണ വ്യാപ്തി കൂട്ടാന്‍ ഉപയോഗിക്കുന്നത്.
കൊളംബോയിലും റേഡിയോ പരിപാടികള്‍ കേള്‍ക്കാനാവും. തമിഴ്നാട്ടിന്റെ തെക്കന്‍ ജില്ലകളില്‍ പരിപാടികള്‍ കിട്ടും. എന്നാല്‍ വടക്കന്‍ ജില്ലകളില്‍ വ്യക്തമായി കിട്ടാന്‍ ഇടയില്ല.
ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ എല്‍ ടി ടി ഇയെ അനുവദിച്ചതിനോട് ശ്രീലങ്കയിലെ ചില മാധ്യമങ്ങളുടെ എതിര്‍പ്പുയര്‍ത്തിയിരുന്നു.












Click it and Unblock the Notifications