കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈക്രോസോഫ്റ്റ് സോഴ്സ് കോഡ് വെളിപ്പെടുത്തുന്നു

  • By Staff
Google Oneindia Malayalam News

സീറ്റില്‍: മൈക്രോസോഫ്റ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ആഗോള കമ്പനികള്‍ക്കും തങ്ങളുടെ സോഫ്റ്റ്വേര്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തും.

മൈക്രോസോഫ്റ്റിന്റെ മുഖ്യ സാങ്കേതിക ഉദ്വോഗസ്ഥന്‍ ക്രെയ്ഗ് മുണ്‍ഡിയാണ് ഇത് വെളിപ്പുടുത്തിയത്.

ഇതുവരെ വെളിപ്പെടുത്താതിരുന്ന സോഴ്സ്കോഡുകളാണ് മൈക്രോസോഫ്റ്റ് വെളിപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരിയ്ക്കുന്നത്. നിശ്ചിത സ്ഥാപനങ്ങള്‍ക്ക് സോഴ്സ് കോഡ് വെളിപ്പെടുത്തുന്ന ഈ പദ്ധതിയ്ക്ക് ഗവണ്മെന്റ് സെക്യൂറിട്ടി പ്രോഗ്രാം എന്നാണ് മൈക്രോസോഫ്റ്റ് പേരിട്ടിരിയ്ക്കുന്നത്. സോഴ്സ് കോഡ് നല്‍കുന്നതിന് മൈക്രോസോഫ്റ്റ് വിസമ്മതിയ്ക്കുന്നതുകൊണ്ട് പല സര്‍ക്കാര്‍ സ്ഥാപനങ്ങളും മൈക്രോസോഫ്റ്റ് ഉല്പന്നങ്ങള്‍ വാങ്ങാന്‍ വിസമ്മതിച്ചിരുന്നു. ഇതാണ് നയം മാറി ചിന്തിയ്ക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. ഉപയോക്താക്കള്‍ക്ക് സൗകര്യവും അനായാസതയുമുള്ള സോഫ്റ്റ്വേറുകള്‍ കൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ക്രെയ്ഗ് പറയുന്നത്.

സോഴ്സ് കോഡ് നല്‍കാതിരുന്നാല്‍ സര്‍ക്കാരുകളുടെ വിവരങ്ങളുടെ രഹസ്യ സ്വഭാവം ഉറപ്പാക്കാനാവില്ലെന്നതിനാലാണ് അവര്‍ വിസമ്മതം പ്രകടിപ്പിച്ചത്. ലേകത്തെമ്പാടുമുള്ള 60 രാജ്യങ്ങളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുകയാണ് മൈക്രോസോഫ്റ്റ്.

ലിനക്സ് തങ്ങളുടെ സോഴ്സ് കോഡ് വെളിപ്പെടുത്തുന്നതാണ് മൈക്രോസോഫ്റ്റിന് വിനയായത്. മാത്രമല്ല മൈക്രോസോഫ്റ്റിന്റെ എതിരാളികളായ ഐ ബി എം ലിനക്സ് സംവിധാനമുള്ള കമ്പ്യൂട്ടറുകള്‍ നല്‍കാനായി ജര്‍മന്‍ സര്‍ക്കാരുമായി കരാറുണ്ടാക്കി. ഇത് വന്‍ അടിയായാണ് മൈക്രോസോഫ്റ്റ് കാണുന്നത്. ഇത് തുടര്‍ന്നാല്‍ വരും കാലം ഇപ്പോള്‍ തങ്ങള്‍ക്ക് വിപണിയിലുള്ള മേല്‍കോയ്മ മങ്ങുമെന്ന് അവര്‍ ഭയപ്പെടുന്നു.

പല സര്‍ക്കാരുകളും അവരുടെ വിവരങ്ങള്‍ ശേഖരിയ്ക്കാനായി സ്വന്തം സോഫ്റ്റ്വേറുകള്‍ വികസിപ്പിയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ ഭാവിയില്‍ തങ്ങള്‍ക്ക് വിനയാവുമെന്ന് മനസ്സിലാക്കിയാണ് ഈ നീക്കം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X