വിലാസ് റാവു രാജിവച്ചു, ഷിന്‍ഡെ മുഖ്യമന്ത്രിയാവും
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം വിലാസ്റാവു ദേശ്മുഖ് രാജിവച്ചു. വൈകാതെ സുശീല്‍ കുമാര്‍ ഷിന്‍ഡെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും.
പുതിയ മുഖ്യമന്ത്രിയുടെ പേര് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പുതിയ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിയ്ക്കും. എന്നാല്‍ പുതിയ മുഖ്യമന്ത്രി ഷിന്‍ഡെ തന്നെയാണെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഷോലാപൂരില്‍ നിന്നുള്ള ദളിത് നേതാവ് മുഖ്യമന്ത്രിയാവുന്നത് നല്ലതാണെന്ന അഭിപ്രായമാണ് കോണ്‍ഗ്രസിനോടൊപ്പം മഹാരാഷ്ടത്തില്‍ അധികാരം പങ്കിടുന്ന നാഷണലിസ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും (എന്‍. സി. പി.) ഉള്ളതെന്ന് കരുതുന്നു.
മഹാരാഷ്ട്രത്തിലെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രോഹിദാസ് പാട്ടീലാണ് ഷിന്‍ഡെയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചത്.












Click it and Unblock the Notifications