കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്പേയി നാളെ കേരളത്തില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: ആഗോളനിക്ഷേപകസമ്മേളനം (ജിം) ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയി ജനവരി 17 വെള്ളിയാഴ്ച കൊച്ചിയിലെത്തും. ഉദ്ഘാടനച്ചടങ്ങ് ജനവരി 18ന് രാവിലെയാണെങ്കിലും പ്രധാനമന്ത്രി വെള്ളിയാഴ്ച രാത്രിയില്‍ എത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ജിം നടക്കുന്ന മരടിലെ ഗള്‍ഫാര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, പ്രധാനമന്ത്രി താമസിക്കുന്ന വെല്ലിംഗ്ടണ്‍ ഐലന്റിലെ താജ് മലബാര്‍ ഹോട്ടല്‍, നാവിക വിമാനത്താവളം, പ്രധാനമന്ത്രി കടന്നുപോകുന്ന വീഥികള്‍ എന്നവിടങ്ങളിലെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു കഴിഞ്ഞു. നക്സല്‍ ഭീഷണിയുള്ളതിനാല്‍ 500 ഓളം പൊലീസുകാരെ സുരക്ഷാ കാര്യങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്കു പുറമെ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അമ്പാനിയെപ്പോലെയുള്ള വന്‍വ്യവസായികള്‍ പങ്കെടുക്കുന്നതിനാല്‍ സമ്മേളനനഗരിയും കനത്ത കാവലിലായിരിക്കും. കൊല്ലം സ്വദേശിയും സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്(എസ്പിജി) ഐജിയുമായ രാമചന്ദ്രനാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല.

വെള്ളിയാഴ്ച രാത്രി 9.45ന് ഐലന്റിലെ നാവികവിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി വന്നിറങ്ങും. തുടര്‍ന്ന് അദ്ദേഹം താജ് മലബാര്‍ ഹോട്ടിലേക്ക് നീങ്ങും. പ്രധാനമന്ത്രിയുടെ താമസം കണക്കിലെടുത്ത് താജ് മലബാറിലെ ഒന്നാം നില മുഴുവനായി ഒഴിപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി കൊച്ചി നഗരത്തില്‍ പ്രവേശിക്കാത്തതിനാല്‍ നഗരത്തിനുള്ളില്‍ ഗതാഗത നിയന്ത്രണമുണ്ടാവില്ല. എന്നാല്‍ വെല്ലിംഗ്ടണ്‍ ഐലന്റിലേക്കും മരട്, കുണ്ടന്നൂര്‍ എന്നിവിടങ്ങളിലേക്കും ഗതാഗത നിയന്ത്രണമുണ്ടാവും.

ജിം നടക്കുന്ന ജനവരി 18,19 തിയതികളില്‍ പവര്‍കട്ട് ഉണ്ടാവില്ല. കുടിവെള്ള വിതരണവും കൃത്യമായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X