Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കില്ല

കൊച്ചി: എന്‍ സി പി പ്രസിഡന്റ് ശരത് പവാര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോവുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് എന്‍ സി പി ദേശീയ ജനറല്‍ സെക്രട്ടറി ടി. പി. പീതാംബരന്‍ മാസ്റര്‍ പറഞ്ഞു.

ഇത്തരം അപവവാദങ്ങള്‍ പരത്തുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്തിയണമെന്ന് ജനവരി 16 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പീതാംബരന്‍ മാസ്റര്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസുമായി എന്‍ സി പി ലയിക്കുന്ന പ്രശ്നമില്ല. ദേശീയ രാഷ്ട്രീയത്തില്‍ ഒരു പ്രമുഖ പാര്‍ട്ടിയായി എന്‍ സി പി വളര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മാറ്റുന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യം മാത്രമാണ്.

കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തെ എന്‍ സി പി സ്വാഗതം ചെയ്തിട്ടുണ്ട്. സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് മറച്ചുവെക്കുകയാണെന്ന് പീതാംബരന്‍ മാസ്റര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+