കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളവനത്തിനടുത്ത് ടൗണ്‍ഷിപ്പ്: എതിര്‍പ്പുയര്‍ന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: മംഗളവനം പക്ഷി സങ്കേതത്തിന് സമീപം ഇക്കോ ടൗണ്‍ഷിപ്പ് നിര്‍മിക്കാനുള്ള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ പദ്ധതിയ്ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ജനവരി 18ന് നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുകയാണ് 98 കോടിയുടെ പദ്ധതി നിര്‍ദേശം.

ടൗണ്‍ഷിപ്പ് വന്നാല്‍ പക്ഷി സങ്കേതത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ഒരു പക്ഷി പോലുമില്ലാത്ത കുമരകം പക്ഷി സങ്കേതത്തിന്റെ സ്ഥിതി തന്നെയായിരിക്കും മംഗളവനം പക്ഷിസങ്കേതത്തിനുമുണ്ടാവുകയെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ എം. കെ. പ്രസാദ് പറഞ്ഞു.

ഇപ്പോള്‍ തന്നെ പക്ഷി സങ്കേതം വേണ്ട രീതിയില്‍ സംരക്ഷിക്കുന്നില്ല. പക്ഷിസങ്കേതത്തില്‍ ഇപ്പോള്‍ നീരൊഴുക്കില്ല. മലിനജലം ഈ സങ്കേതത്തിലേക്ക് ഒഴുക്കിവിടുന്നുമുണ്ട്. പക്ഷി സങ്കേതത്തിന്റെ സംരക്ഷിത മേഖലാ പദവി 2001ഓടെ അവസാനിച്ചു. വനംവകുപ്പോ വന്യജീവി വകുപ്പോ അത് നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.

പരിസ്ഥിതിയ്ക്ക് നാശകരമായ രീതിയിലാണ് ടൗണ്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നതെങ്കില്‍ അത് ചെറുക്കം. പരിസ്ഥിതിയ്ക്കുണ്ടാവുന്ന ആഘാതങ്ങളെ പറ്റി മതിയായ പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ കോടതിയെ സമീപിക്കും.

മംഗലവനം പക്ഷി സങ്കേതം സംരക്ഷിക്കുന്നതിനുള്ള പല നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും അതൊന്നും പ്രയോഗത്തില്‍ വന്നില്ല- പ്രസാദ് ചൂണ്ടിക്കാട്ടുന്നു.

അതേ സമയം മംഗലവനത്തിനടുത്ത് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിനോടുള്ള എതിര്‍പ്പ് രാഷ്ട്രീയപ്രേരിതമാണെന്ന് ഡി സി സി ട്രഷററും കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ പി. എന്‍. പ്രസന്നകുമാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X