മിഷണറിയെ വെട്ടി: നാല് പേര്‍ കൂടി പിടിയില്‍
കിളിമാനൂര്‍: അമേരിക്കന്‍ മിഷണറിയെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ നാല് ആര്‍ എസ് എസ് പ്രവര്‍ത്തകരെ കൂടി പൊലീസ് കസ്റഡിയിലെടുത്തു.
നേരത്തെ അറസ്റിലായ അടയണ്‍ ബിന്ദു ഭവനില്‍ ടി. രാജു (33)വിനെ കോടതി റിമാന്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയാണ് രാജു.
കസ്റഡിയിലെടുത്ത മറ്റ് നാല് പേരുടെ പേര് പൊലീസ് വെളിപ്പെടുത്തിയില്ല. ഇവര്‍ ആര്‍ എസ് എസിന്റെ കൊപ്പം ശാഖയിലെ പ്രവര്‍ത്തകരാണ്.
സംഭവവുമായി ബന്ധപ്പെട്ട് 10 ആര്‍ എസ് എസ് പ്രവര്‍ത്തകരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications