മിഷണറി സംഭവം: യുഎസ് ഉദ്യോഗസ്ഥരെത്തും
തിരുവനന്തപുരം: അമേരിക്കക്കാരനായ മിഷണറിയെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ശേഖരിക്കും.
ദില്ലിയിലെ അമേരിക്കന്‍ എംബസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ ഇതിനായി തിരുവനന്തപുരത്തെത്തും.
മിഷണറിയെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തെ യു എസ് എംബസി അധികൃതര്‍ അപലപിച്ചു. അതേ സമയം അക്രമികളെ ഉടന്‍ പിടികൂടിയ പൊലീസ് നടപടി അഭിനന്ദനാര്‍ഹമാണെന്ന് എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വെട്ടേറ്റ മിഷണറി ജോസഫ് കൂപ്പറെ സംഘം സന്ദര്‍ശിക്കും. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കൂപ്പര്‍.
അതിനിടെ മിഷണറിയുെം അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരെയും ആക്രമിച്ചത് ആര്‍ എസ് എസുകാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റൂറല്‍ എസ് പി അറിയിച്ചു.












Click it and Unblock the Notifications