കേരളത്തെ കളങ്കപ്പെടുത്താനുള്ള ശ്രമം: മുരളി
തിരുവനന്തപുരം: വിദേശമിഷനറിക്ക് നേരെ നടന്ന ആക്രമണം കേരളത്തിന്റെ സല്‍പ്പേര് കളയാനുള്ള ഗൂഡശ്രമമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. ജനവരി 16 വ്യാഴാഴ്ച പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അമേരിക്കയില്‍ നിന്നുള്ള മിഷനറി ജോസഫ് കൂപ്പറെ സന്ദര്‍ശിച്ചശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.
യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും മുരളീധരനോട് ഒപ്പമുണ്ടായിരുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വിദേശമിഷനറിയെ ഉത്തരേന്ത്യന്‍ രീതിയില്‍ ആക്രമിക്കുക വഴി കേരളവും വര്‍ഗ്ഗീയകലാപത്തിന്റെ നാടാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് അക്രമികള്‍ നടത്തുന്നത്. - മുരളീധരന്‍ ആരോപിച്ചു.












Click it and Unblock the Notifications