Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിമ്മിലൂടെ കാപട്യം: പിണറായി

തിരുവനന്തപുരം: ആഗോള നിക്ഷേപകസമ്മേളനത്തിലൂടെ (ജിം) കാപട്യമാണ് അരങ്ങേറുന്നതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍. ജനവരി 16 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

മുഖ്യമന്ത്രി തന്നെ ഈ കാപട്യത്തിന് കൂട്ടുനില്ക്കുകയാണ്. മന്ത്രിസഭയുടെ തീരുമാനമനുസരിച്ചാണ് കെഎസ്ഐഡിസിയെ ചുമതലകളെല്ലാമേല്പിച്ചത്. ഇപ്പോള്‍ അക്കാര്യം തനിക്കറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് ശുദ്ധകാപട്യമല്ലാതെ മറ്റെന്താണ്?- പിണറായി വിജയന്‍ ചോദിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളിലും ഈ കാപട്യം കാണാം. മണല്‍ഖനനപദ്ധതി നടപ്പായാല്‍ ഒട്ടേറെ മത്സ്യത്തൊഴിലാളികള്‍ വഴിയാധാരമാവുമെന്നും പിണറായി കുറ്റപ്പെടുത്തി.

വിദേശമിഷനറിയെ ആക്രമിച്ച സംഭവത്തില്‍ ആര്‍എസ്എസിനെ മുഖ്യമന്ത്രി പ്രതികരിക്കാതിരിക്കുന്നത് വര്‍ഗ്ഗീയ വാദികളുടെ വോട്ടുവാങ്ങിയതിനാലാണെന്നും പിണറായി ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+