രാമചന്ദ്രന്‍ പ്രശ്നം: അച്ചടക്കസമിതി തീരുമാനിക്കും
തിരുവനന്തപുരം: കെ. കെ. രാമചന്ദ്രന്‍ മാസ്റര്‍ എം എല്‍ എ അച്ചടക്കലംഘനം നടത്തിയെന്ന പരാതിയിന്മേല്‍ തീരുമാനമെടുക്കാന്‍ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ അച്ചടക്ക സമിതിയോട് ആവശ്യപ്പെട്ടു.
ടി. എച്ച്. മുസ്തഫയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്നും കെ പി സി സി പ്രസിഡന്റ് തീരുമാനിച്ചു. നോട്ടീസിനുള്ള മറുപടി തൃപ്തികരമാണെന്ന് മുരളീധരന്‍ പറഞ്ഞു.
കാരണം കാണിക്കല്‍ നോട്ടീസിനുള്ള രാമചന്ദ്രന്‍ മാസ്ററുടെ മറുപടി പരിശോധിച്ച ശേഷമാണ് തീരുമാനം അച്ചടക്ക സമിതിക്ക് വിടാന്‍ മുരളീധരന്‍ തീരുമാനിച്ചത്.
കെ പി സി സി പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ രാമചന്ദ്രന്‍ മാസ്റര്‍ പല തവണ പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അച്ചടക്ക സമിതി അധ്യക്ഷന്‍ സി. വി. പത്മരാജന് നല്‍കിയ കുറിപ്പില്‍ മുരളീധരന്‍ പറഞ്ഞു. നോട്ടീസിനുള്ള മറുപടിയിലും കെ പി സി സി പ്രസിഡന്റിനെതിരെ രൂക്ഷമായ വിമര്‍ശനമുണ്ടെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications