മാനഭംഗം, കൊലപാതകം: പ്രതിക്ക് വധശിക്ഷ
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി പുല്ലൂരാമ്പാറ പുതുശേരി കുന്നേല്‍ ദീപക് എന്ന കൂട്ടായി (25)യെ തൂക്കിക്കൊല്ലാന്‍ കോടതി വിധിച്ചു.
പുല്ലൂരാമ്പാറയിലെ സ്കൂള്‍ വിദ്യാര്‍ഥിനി അമ്പിളി (15) യെ 2000 നവംബര്‍ 17ന് ബലാത്സംഗം ചെയ്ത് കൊല്ലുകയും അമ്പിളിയുടെ ശരീരത്തിലെ മാലയും വളകളും മോഷ്ടിക്കുകയും ചെയ്ത കേസിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.
രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി. കൃഷ്ണനാണ് ശിക്ഷ വിധിച്ചത്. ഹൈക്കോടതിയുടെ സ്ഥിരീകരണത്തിന് ശേഷമേ ശിക്ഷ നടപ്പിലാക്കൂ.
നിരപരാധിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിച്ച പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും ഇത്തരം കുറ്റങ്ങള്‍ ആലോചിക്കുന്നവര്‍ക്ക് ഈ ശിക്ഷ മാതൃകാപരമായിരിക്കണമെന്നും വിധിന്യായത്തില്‍ പറഞ്ഞു.












Click it and Unblock the Notifications