സുധാമൂര്‍ത്തി മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: തിരക്കിനിടയില്‍ പത്മനാഭസ്വാമി ക്ഷേത്ര സന്ദര്‍ശനം നടത്താന്‍ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്താനാനായി സഹായം തേടി ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി മുഖ്യമന്ത്രിയെ കാണാനെത്തി.
എട്ടാമത് ദേശീയ യുവജനോത്സവത്തിലെ സുവിചാര്‍ പരിപാടിയില്‍ പ്രസംഗിക്കാനായി ജനവരി 14 ചൊവാഴ്ച തിരുവനന്തപുരത്ത് എത്തിയതായിരുന്നു സുധാമൂര്‍ത്തി.
പരിപാടിക്ക് ശേഷം പത്മനാഭിസ്വാമി ക്ഷേത്രം സന്ദര്‍ശിക്കാന്‍ സുധാമൂര്‍ത്തിക്ക് താത്പര്യമുണ്ടായിരുന്നു. സ്വര്‍ഗവാതില്‍ ഏകാദശി ദിവസമായതിനാല്‍ ക്ഷേത്രത്തില്‍ ഭക്തരുടെ വന്‍തിരക്കായതിനാല്‍ ദര്‍ശനം നടത്താന്‍ എളുപ്പമായിരുന്നില്ല.
ഏറെ നേരം കാത്തുനില്‍ക്കാതെ ക്ഷേത്രദര്‍ശനം നടത്താന്‍ വല്ല സജ്ജീകരണവും ഏര്‍പ്പെടുത്താനാവുമോ എന്നാരായാന്‍ സുധാമൂര്‍ത്തി തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. എന്നാല്‍ അപ്പോഴേക്കും വൈകിപ്പോയിരുന്നു. ചൊവാഴ്ച വൈകുന്നേരം തന്നെ സുധാമൂര്‍ത്തിക്ക് ബാംഗ്ലൂരിലേക്ക് തിരികെ പോവേണ്ടതുണ്ടായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുമായി ഹ്രസ്വമായി കൂടിക്കാഴ്ച നടത്തി അവര്‍ തിരികെ പോയി.












Click it and Unblock the Notifications