Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിരത്നത്തിന് വധഭീഷണി

ദില്ലി: ചലച്ചിത്ര സംവിധായകന്‍ മണിരത്നത്തിനെതിരെ തീവ്രവാദികളുടെ വധഭീഷണി. ഇന്റലിജന്‍സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ടെലിവിഷന്‍ അവതാരകന്‍ ശേഖര്‍ സുമന്‍, നിര്‍മ്മാതാവ് ഉജ്ജ്വല്‍ ഉപാധ്യായ എന്നിവര്‍ക്കെതിരെയും വധഭീഷണിയുണ്ട്. ലഷ്കര്‍-എ-ത്വയിബ എന്ന സംഘടനയാണ് വധഭീഷണി മുഴക്കിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. തീവ്രവാദത്തെ പരാമര്‍ശിക്കുന്ന റോജ, ബോംബെ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചതിനാണ് മണിരത്നത്തെ വധിക്കുമെന്ന് ലഷ്കര്‍ -എ-ത്വയിബ പ്രഖ്യാപിച്ചിരിക്കുന്നത്.

മണിരത്നത്തിന്റെ ചിത്രം തീവ്രവാദത്തിലേക്ക് കടന്നുവരുന്ന ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നു എന്നതാണ് ആരോപണം. റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അബു ഹംസ എന്ന തീവ്രവാദിക്കാണ് ഇവരെ വധിക്കാനുള്ള ചുമതല. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണി രത്നത്തിനും മറ്റും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+