അനിലിനെ മാപ്പുസാക്ഷിയാക്കാന്‍ അനുമതി തേടി
തിരുവനന്തപുരം: വ്യാജരേഖാക്കേസിലെ ആറാം പ്രതി അനില്‍ നമ്പ്യാരെ മാപ്പുസാക്ഷിയാക്കാന്‍ ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതി തേടി.
ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് സൂര്യാ ടി വി റിപ്പോര്‍ട്ടറായ അനില്‍ നമ്പ്യാരെ മാപ്പുസാക്ഷിയാക്കാന്‍ അനുമതി തേടിയത്. കേസിലെ പ്രധാന തെളിവ് അനില്‍ നമ്പ്യാരുടെ മൊഴിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ കേസില്‍ ഒന്നാം പ്രതിയായിരുന്നു അനില്‍ നമ്പ്യാര്‍. പിന്നീട് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ അനിലിനെ ആറാം പ്രതിയാക്കി.












Click it and Unblock the Notifications