കെ ടി ഡി സി പബ് തുടങ്ങുന്നു
തിരുവനന്തപുരം: വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ ഡ്രോട്ട് ബിയര്‍ വില്‍ക്കുന്ന പബ് തിരുവനന്തപുരത്ത് തുടങ്ങുന്നു.
കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ പത്മജ വേണുഗോപാലിന്റെ അധ്യക്ഷതയില്‍ നടന്ന ബോര്‍ഡ് യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തു.
എം ജി റോഡിലോ സ്റാച്യു ജംഗ്ഷനിലോ പാളയത്തോ ആയിരിക്കും പബ് തുടങ്ങുന്നത്. ലൈവ് ബാന്റും മറ്റുമായി നൃത്ത സൗകര്യവുമുള്ള അന്തരീക്ഷമായിരിക്കും പബിലുണ്ടാവുക.
സംസ്ഥാനത്ത് ഡ്രോട്ട് ബിയര്‍ ലഭ്യമല്ലാത്തിനാലാണ് ഡ്രോട്ട് ബിയര്‍ വില്‍ക്കുന്ന പബ് തുടങ്ങാന്‍ വിനോദസഞ്ചാര കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications