ജിംല്‍ 2500 കോടി രൂപയുടെ വിദ്യാഭ്യാസ പദ്ധതികള്‍
ആലപ്പുഴ: ആഗോള നിക്ഷേപക സമ്മേളനത്തില്‍ 2500 കോടി രൂപയുടെ വിദ്യാഭ്യാസ പദ്ധതികള്‍ അവതരിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന ഒരു കേന്ദ്രമയാി കേരളത്തെ വളര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
കേരള വിര്‍ച്വല്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കുക, ഐടി സ്കൂള്‍ പദ്ധതി വിപുലമാക്കുക, പാലക്കാടിന് സമീപം കഞ്ചിക്കോട്ട് വിദ്യാഭ്യാസ പാര്‍ക്ക് സ്ഥാപിക്കുക എന്നിവ ജിംല്‍ അവതരിപ്പിക്കുന്ന പദ്ധതി നിര്‍ദേശങ്ങളില്‍ പെടുന്നു. ഈ പദ്ധതികള്‍ സംബന്ധിച്ച് നിക്ഷേപകരുമായി ഇതിനകം ധാരണയായിട്ടുണ്ട്.
മൂന്നാറില്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍, പെരിന്തല്‍മണ്ണയില്‍ ഒരു മാര്‍ക്കറ്റിംഗ് ഡെവലപ്പ്മെന്റ് സ്കൂള്‍, സ്കൂള്‍ മാനേജ്മെന്റ് ഇന്‍ഫര്‍മേഷനുമായി ബന്ധപ്പെട്ട പദ്ധതി, കിന്‍ഫ്ര പാര്‍ക്കില്‍ ഒരു ഫാഷവ് ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ട് എന്നിവയാണ് മറ്റ് പദ്ധതികള്‍.












Click it and Unblock the Notifications