ജിം: പദ്ധതികള്‍ നിരീക്ഷിക്കാന്‍ സമിതി
കൊച്ചി: ആഗോള നിക്ഷേപക സമ്മേളനത്തിലെ (ജിം) പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും. ജനവരി 17 വെള്ളിയാഴ്ച വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ജിംല്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ ഏതെല്ലാം എങ്ങിനെയെല്ലാം നടപ്പാക്കുന്നു എന്ന കാര്യം ഈ സമിതി ഭാവിയില്‍ നിരീക്ഷിച്ചുകൊണ്ടിരിക്കും. ഉറപ്പുകള്‍ ലംഘിക്കപ്പെട്ടാല്‍ സമിതി ഇടപെടും. - കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഒപ്പം പദ്ധതികള്‍ നടപ്പാക്കുന്നതിലെ കാലതാമസവും തടസ്സവും നീക്കാനും ഈ സമിതി സഹായിക്കും. മുഖ്യമന്ത്രിയായിരിക്കും ഈ സമിതിയുടെ അധ്യക്ഷന്‍. പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര ഷിപ്പിംഗ് മന്ത്രി വി.പി. ഗോയല്‍, സാഹിബ് സിങ് വര്‍മ്മ, ഒ. രാജഗോപാല്‍, ആസൂത്രണകമ്മിഷന്‍ ഉപാധ്യക്ഷന്‍ കെ.സി. പന്ത് എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. - കുഞ്ഞാലിക്കുട്ടി അറിയിച്ചു.
ഉദ്ഘാടനസമ്മേളനത്തില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, മലേഷ്യയിലെ പിഡബ്ല്യുഡി മന്ത്രി എസ്. സാമി വെല്ലു, മുഖ്യമന്ത്രി എ.കെ. ആന്റണി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവരും സംസാരിക്കും.
കേരളത്തിന്റെ ടൂറിസം സംബന്ധിച്ച് 11 സിഡികള്‍ പ്രകാശനം ചെയ്യും. 276 വിദേശപ്രതിനിധികള്‍ ഉള്‍പ്പെടെ 1500ല്‍ പരം പ്രതിനിധികള്‍ പങ്കെടുക്കും.












Click it and Unblock the Notifications