മിഷണറി സംഭവം: മൂന്ന് പേര്‍ കൂടി അറസ്റില്‍
തിരുവനന്തപുരം: അമേരിക്കന്‍ മിഷണറിയെ വെട്ടിപ്പരിക്കേല്പിച്ച കേസില്‍ മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകരെ കൂടി പൊലീസ് അറസ്റ് ചെയ്തു. ഒരാളെ നേരത്തെ അറസ്റ് ചെയ്തിരുന്നു.
അടയമണ്‍ വടക്കേക്കോണം ഷാജി ഭവനില്‍ പി. ഷാജി (31), കടയ്ക്കല്‍ കുമ്മിള്‍ പുല്ലുവിള ഇരട്ടക്കുളം ഷൈനു ഭവനില്‍ എസ്. ഷൈജു (21), ഷൈജുവിന്റെ സഹോദരന്‍ ഷാന്‍ (19) എന്നിവരെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ് ചെയ്തത്.
ഷാജി രണ്ടാം പ്രതിയാണ്. മൂന്നാം പ്രതി രാജുവിനെയാണ് നേരത്തെ അറസ്റ് ചെയ്തിരുന്നത്. കേസുമായി ബന്ധപ്പെട്ട് ചിലരെ കസ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
സുവിശേഷം നടക്കുന്ന പുലിയം കോളനിയില്‍ ഷാജിയെത്തി വഴക്കുണ്ടാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ മിഷണറി ജോഫസ് കൂപ്പറുടെ പാസ്പോര്‍ട്ട് പൊലീസ് തടഞ്ഞുവെച്ചു.












Click it and Unblock the Notifications