മിഷണറിയെ അറസ്റ് ചെയ്യണമെന്ന് വിഎച്ച്പി
തിരുവനന്തപുരം: ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അമേരിക്കന്‍ മിഷണറി ജോസഫ് കൂപ്പറെ നിയമലംഘനത്തിന് അറസ്റ് ചെയ്യണമെന്ന് വി എച്ച് പി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
സന്ദര്‍ശന വിസയില്‍ രാജ്യത്തെത്തി മതപ്രചാരണം നടത്തിയത് നിയമവിരുദ്ധമാണ്. 1956ലെ വിദേശി നിയമം അനുസരിച്ച് രാജ്യം സന്ദര്‍ശിക്കുന്ന വിദേശികള്‍ മതപ്രഭാഷണങ്ങള്‍ നടത്തരുത്. സ്ഥലങ്ങള്‍ കാണാനും ബന്ധുക്കളെ സന്ദര്‍ശിക്കാനും മാത്രമേ പാടുള്ളൂ.
പട്ടികജാതി കോളനിയില്‍ താമസിക്കുന്നവരെ നിര്‍ബന്ധിതമായും പ്രലോഭിപ്പിച്ചും മതപരിവര്‍ത്തനം നടത്താനാണ് കൂപ്പര്‍ ശ്രമിച്ചത്. കൂപ്പറും സംഘവും ഇതിലൂടെ ഹിന്ദുധര്‍മത്തെയും പാരമ്പര്യത്തെയും അവഹേളിക്കുകയാണ് ചെയ്തത്.
മിഷണറിയെ ആക്രമിച്ച സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ആര്‍ എസ് എസ് പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുകയാണെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു.












Click it and Unblock the Notifications