ഐഎന്‍എല്‍ മാര്‍ച്ച് നടത്തും
കോഴിക്കോട്: യു ഡി എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഐ എന്‍ എല്ലിന്റെ യുവജന സംഘടനയായ നാഷണല്‍ യൂത്ത് ലീഗ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മാര്‍ച്ച് നടത്തും.
ജനവരി 20ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ഫിബ്രവരി മൂന്നിന് കാസര്‍കോട് സമാപിക്കുമെന്ന് എന്‍ വൈ എല്‍ പ്രസിഡന്റ് പി. കെ. ഷാഹുല്‍ ഹമീദ്, സെക്രട്ടറി നീലിക്കണ്ടി സലാം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എസ്. എ. പുതിയവളപ്പില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. സമാപനചടങ്ങില്‍ ഐ എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേഠ് പങ്കെടുക്കും.
ജനങ്ങളുടെ പ്രതീക്ഷകളില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോയി. നദിയും ഭൂമിയും വില്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയുകയും കാര്‍ഷികമേഖലയെ രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് എന്‍ വൈ എല്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications