Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവിധ പദ്ധതികളുമായി റിലയന്‍സ്

തിരുവനന്തപുരം: എണ്ണ, വിവരസാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖകളില്‍ ചില സുപ്രധാന പദ്ധതികള്‍ റിലയന്‍സ് ഇന്റസ്ട്രീസ് ആഗോള നിക്ഷേപക സമ്മേളനത്തില്‍ അവതരിപ്പിക്കും.

എല്‍ പി ജി ഗ്യാസ് പൈപ്പ്ലൈന്‍, സി എന്‍ ജി വില്പനശാലകള്‍, ഗ്യാസ് ഉപയോഗിച്ചുള്ള വൈദ്യുത പദ്ധതി, വ്യാപാര സമുച്ചയങ്ങളോടെയുള്ള ബസ് സ്റേഷനുകള്‍ തുടങ്ങിവയാണ് റിലയന്‍സ് മുന്നോട്ടുവെച്ച പദ്ധതികളെന്ന് വ്യവസായ വികസന കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഒപ്റ്റിക്കല്‍ കേബിള്‍ നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്ന പദ്ധതി റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ആഗോള നിക്ഷേപക സമ്മേളനത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

ടാറ്റാ, മഹീന്ദ്ര ആന്റ് മഹീന്ദ്ര തുടങ്ങിയ വ്യവസായ പ്രമുഖരുമായും സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

പ്രമുഖ ബഹുരാഷ്ട്ര കമ്പനികളായ റോള്‍സ് റോയ്സും ബ്രിട്ടീഷ് ടെലികോമും കേരളത്തില്‍ പദ്ധതികള്‍ ആരംഭിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ അറ്റക്കുറ്റപ്പണിയ്ക്കുള്ള സംവിധാനമൊരുക്കാനാണ് റോള്‍സ് റോയ്സ് താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ടെലികമ്യൂണിക്കേഷന്‍ ശൃംഖലാ പദ്ധതിയുമായാണ് ബ്രിട്ടീഷ് ടെലികോം രംഗത്തു വന്നിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+