തമിഴ്നാട് പൊലീസ് സംഘം വീണ്ടും കണ്ണൂരില്‍
കണ്ണൂര്‍: തമിഴ്നാട് ബസുകള്‍ കത്തിക്കുകയും കോയമ്പത്തൂര്‍ പ്രസ് ക്ലബ് ആക്രമിക്കുകയും ചെയ്ത കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ കമ്മിഷണര്‍ സഞ്ജയ് അറോറയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം കണ്ണൂരിലെത്തി.
ഇത് രണ്ടാമത്തെ തവണയാണ് ഈ കേസുകളുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് കണ്ണൂരിലെത്തുന്നത്. നേരത്തെ പ്രത്യേക അന്വേഷണം സംഘം എസ് പി താമരക്കണ്ണിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം കണ്ണൂരിലെത്തി അന്വേഷണം നടത്തിയിരുന്നു.
കോയമ്പത്തൂര്‍ കമ്മിഷണര്‍ സഞ്ജയ് അറോറ ഉത്തരമേഖലാ ഡി ഐ ജിയുമായും കണ്ണൂര്‍ എസ് പിയുമായും ചര്‍ച്ച നടത്തി.
കേസുകളില്‍ കണ്ണൂരിലെ ചില പി ഡി പി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരില്‍ തമിഴ്നാട് പൊലീസ് അന്വേഷണം നടത്തുന്നത്.












Click it and Unblock the Notifications