Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം വേണം

കൊല്ലം: എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റിന്റെയും ഫണ്ടുകള്‍ തിരിമറി നടത്തിയെന്ന ആരോപണം നേരിടുന്ന വെള്ളാപ്പള്ളി നടേശനെ സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ശ്രീനാരായണ ധര്‍മ സമിതി ജനറല്‍ സെക്രട്ടറിയും എസ്എന്‍ഡിപി മുന്‍ സെക്രട്ടറിയുമായ കെ. ഗോപിനാഥന്‍ ആരോപിച്ചു.

ആരോപണത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണത്തിനോ ജുഡീഷ്യല്‍ അന്വേഷണത്തിനോ സര്‍ക്കാര്‍ ഉത്തരവിടണമെന്ന് ഗോപിനാഥന്‍ ആവശ്യപ്പെട്ടു.

എസ് എന്‍ ട്രസ്റ് ഒരു പൊതു ട്രസ്റായതിനാല്‍ അന്വേഷണം നടത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. സിപിഎമ്മിനെ എതിര്‍ക്കുന്നുവെന്നതിന്റെ പേരില്‍ വെള്ളാപ്പള്ളിയോട് അടുപ്പം കാണിക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യില്ല.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഹാസംഗമങ്ങള്‍ നടത്തുന്നതിന് മുമ്പ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് വെള്ളാപ്പള്ളി വിശദീകരണം നല്‍കണം. ഹിന്ദു ഐക്യത്തിന് ആഹ്വാനം ചെയ്യുന്ന വെള്ളാപ്പള്ളി നടേശന്‍ ജാതിക്കും മതത്തിനും ഉപരിയായി മനുഷ്യര്‍ ഒന്നിക്കണമെന്ന ശ്രീനാരായണഗുരുവിന്റെ ഉദ്ബോധനങ്ങളെ നിരാകരിക്കുകയാണ് ചെയ്യുന്നത്.- ഗോപിനാഥന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+