ഇന്ത്യ റഷ്യയില്‍ നിന്നും യുദ്ധക്കപ്പല്‍ വാങ്ങും
മോസ്കോ: റഷ്യയില്‍ നിന്നും അഡ്മിറല്‍ ഗോര്‍ഷ്കോവ് യുദ്ധക്കപ്പല്‍ വാങ്ങുന്നതിനുള്ള ഇടപാട് മാര്‍ച്ച് അവസാനത്തോടെ നടക്കുമെന്ന് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു.
ടിയു-22എം3 ദീര്‍ഘദൂര ബോംബറുകളും ആണവ അന്തര്‍വാഹിനികളും റഷ്യ ഇന്ത്യയ്ക്ക് നല്‍കും.
ഇവ മൂന്നിനുമുള്ള കരാര്‍ ഒരുമിച്ചായിരിയ്ക്കും ഇന്ത്യയും റഷ്യയും തമ്മില്‍ ഒപ്പിടുക. 44.5 ടണ്‍ കേവ് ഭാരമുള്ള ഗോര്‍ഷ്കോവ് എന്ന കപ്പല്‍ വിമാന വാഹിനിയാണ്.
ഇന്ത്യയും റഷ്യയും തമ്മില്‍ ഏറെക്കാലമായി ഇവ വാങ്ങാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും വില തര്‍ക്കമായിരുന്നു പ്രതിബന്ധം.
ആറ് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം നടത്തിയ ജോര്‍ജ് ഫെര്‍ണാണ്ടസ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ഇന്ത്യ-റഷ്യ പ്രതിരോധ പ്രോട്ടോകോളില്‍ താനും റഷ്യന്‍ വ്യവസായ, ശാസ്ത്ര, സാങ്കേതിക മന്ത്രി ഇലിയ ക്ലെബാനോവും ഒപ്പുവെച്ചതായി ജോര്‍ജ് ഫെര്‍ണാണ്ടസ് അറിയിച്ചു.












Click it and Unblock the Notifications