രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് സമീപത്തെ റോഡുകളിലും മറ്റ ്പ്രധാന റോഡുകളിലും റാലികളും മാര്‍ച്ചും നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിമേല്‍ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഹൈക്കോടതി കക്ഷിചേര്‍ത്തു.
കേരള വ്യാപാരി-വ്യവസായി ഏകോപന സമിതിയാണ് ഇതുസംബന്ധിച്ച് ഡി ജി പിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് റിട്ട് ഹര്‍ജി നല്‍കിയത്. കോണ്‍ഗ്രസ്, സി പി എം, സി പി ഐ, ബി ജെ പി, മുസ്ലി ലീഗ്, കേരള കോണ്‍ഗ്രസ്, പി ഡി പി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് കോടതി നോട്ടീസയച്ചു.
നേരത്തെ കേസില്‍ രാഷ്ട്രീയ പാര്‍ട്ടികളെ കക്ഷിചേര്‍ക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഹര്‍ജിക്കാരനോട് ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്ത, ജസ്റിസ് എം. രാമചന്ദ്രന്‍ എന്നിവരുള്‍പ്പട്ടെ ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications