Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്നിയെ ഹാജരാക്കാന്‍ വാറന്റ്

കൊച്ചി: വിവിധ കേസുകളില്‍ പ്രതിയായ പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നിയെ ഹാജരാക്കുന്നതിന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോയമ്പത്തൂരിലെ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് വാറന്റയച്ചു.

മദ്നിക്കെതിരെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായുള്ള 16 കേസുകളുമായി ബന്ധപ്പെട്ട വിചാരണയ്ക്കായാണ് ഇത്. മാര്‍ച്ച് നാലിന് മദ്നിയെ ഹാജരാക്കാനണ് നിര്‍ദേശം.

മദ്നിക്കെതിരെയുള്ള 32 കേസുകളില്‍ 16 കേസുകളില്‍ എറണാകുളത്തു വിചാരണ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ എട്ടു കേസുകള്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയിട്ടുണ്ട്.

മതവിരോധം വളര്‍ത്തുന്ന തരത്തിലും അഖണ്ഡതയെ ബാധിക്കുന്ന വിധത്തിലും പ്രസംഗിച്ചുവെന്നാണ് മദ്നിക്കെതിരെയുള്ള കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+