കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പളനി മുരുകന് സ്വര്‍ണവിഗ്രഹം വേണ്ട

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പളനി മുരുക ക്ഷേത്രത്തില്‍ പുതിയ വിഗ്രഹം സ്വര്‍ണത്തിലുണ്ടാക്കുന്നതിനോട് മുരുക ഭഗവാന് എതിര്‍പ്പാണെന്ന് അഷ്ടമംഗല ്യ ദേവപ്രശ്നത്തില്‍ തെളിഞ്ഞതായി പരപ്പനാടി എന്‍. കെ. ഉണ്ണിക്കൃഷ്ണപ്പണിക്കര്‍ പറഞ്ഞു.

ഋഷികളും ദേവന്മാരും സ്ഥാപിച്ച പുരാതനകാലത്തെ വിഗ്രഹങ്ങള്‍ മാറ്റാന്‍ പാടില്ലെന്ന് പണിക്കര്‍ വ്യക്തമാക്കി. സ്വര്‍ണവിഗ്രഹം സ്ഥാപിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ആരെങ്കിലും മുന്നോട്ടുവന്നാല്‍ അവര്‍ക്ക് ദോഷഫലം നേരിടേണ്ടിവരും.

ഇപ്പോഴത്തെ വിഗ്രഹത്തിന്റെ അതേ തനിമയിലുള്ള പുതിയ ഒരു വിഗ്രഹം 12 വര്‍ഷത്തിനുള്ളില്‍ ലഭിക്കുമെന്ന് പണിക്കര്‍ പ്രവചിച്ചു.

ഇപ്പോഴത്തെ വിഗ്രഹത്തിന് രൂപമില്ലാതായിട്ടുണ്ടെന്ന് അഷ്ടമംഗല്യപ്രശ്നത്തില്‍ തെളിഞ്ഞത്. വിഗ്രഹത്തിന്റെ ഭാഗങ്ങള്‍ വെട്ടിനീക്കിയതുകൊണ്ടാണിതത്. നീക്കിയ ഭാഗങ്ങള്‍ വില്‍ക്കുകയാണ് ചെയ്തത്. അഷ്ടബന്ധം കാണാനില്ല.

വിഗ്രഹത്തിന് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണക്കാരായവര്‍ക്ക് വംശനാശമുള്‍പ്പെടെയുള്ള ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടിവരും. ക്ഷേത്രത്തിലെ ദുഷ്ചെയ്തികള്‍ ഭഗവാന്റെ നിഗ്രഹകല വര്‍ധിപ്പിക്കാനാണ് കാരണമായിട്ടുള്ളത്.

ഛത്രആരൂടത്തിലെ മാണ്ഡിയുടെ സാന്നിധ്യം ക്ഷേത്രവുമായി ബന്ധമുള്ളവര്‍ക്ക് അപകടം വരാന്‍ പോവുന്നുവെന്നതിന്റെ സൂചനയാണ്.

പൂജാരിമാര്‍ക്കിടയില്‍ സ്പര്‍ധ വളര്‍ന്നിട്ടുണ്ട്. ഭക്തിയില്ലാത്ത പൂജാരിമാര്‍ക്ക് അപകടം നേരിടേണ്ടിവരും.

അതേ സമയം വിഗ്രഹത്തിന്റെ ചൈതന്യം ആരുടെ പ്രവര്‍ത്തനം കൊണ്ടും കുറയില്ല. ഇപ്പോഴത്തെ വിഗ്രഹത്തിന് ചൈതന്യം നിലനില്‍ക്കുന്നുണ്ട്. ആരാധനകള്‍ തുടരാവുന്നതാണ്. ഒരു സ്വര്‍ണ കവച അങ്കി വിഗ്രഹത്തിലുണ്ടാക്കണമെന്ന് പണിക്കര്‍ നിര്‍ദേശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X