കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 10,000 കോടിയുടെ കേന്ദ്രനിക്ഷേപം

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ 10,000 കോടിയുടെ നിക്ഷേപം അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കേന്ദ്രം നടത്തുമെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി പറഞ്ഞു.

ജനവരി 18 ശനിയാഴ്ച ആഗോള നിക്ഷേപക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

കൊച്ചി റിഫൈനറിയിലെ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ വിപുലീകരണം, കായംകുളം താപനിലയ വികസനം, ധാതുമണല്‍ഖനനം തുടങ്ങിയവയാണ് കേന്ദ്രനിക്ഷേപം നടത്തുന്ന പദ്ധതികള്‍. വല്ലാര്‍പ്പാടം ടെര്‍മിനല്‍ നിര്‍മാണം സംബന്ധിച്ച എല്ലാ തടസങ്ങളും നീക്കി പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കും.

കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ നിക്ഷേപകര്‍ക്ക് ബോധ്യപ്പെടുത്താന്‍ ആഗോള നിക്ഷേപക സമ്മേളനം സഹായിക്കും. കേരളം ആഗോളമാറ്റങ്ങളോട് മുഖംതിരിച്ചുനില്‍ക്കുന്നുണ്ട്. ഈ സ്ഥിതി മാറണം.

കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന ധാര ണ മാറ്റാനാവണം. കേരളത്തിന്റെ വികസനത്തിന് വേണ്ടതെന്തെന്ന് കണ്ടെത്തി അത്തരം പദ്ധതികള്‍ നടപ്പിലാക്കുകയാണ് വേണ്ടത്. മാറ്റങ്ങള്‍ക്ക് മുഖം തിരിച്ചുനില്‍ക്കുന്നതു മൂലം കേരളത്തിലെ വരുംതലമുറക്കാണ് അവസരങ്ങള്‍ നഷ്ടമാവുക- പ്രധാനമന്ത്രി പറഞ്ഞു.

ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി അധ്യക്ഷ വഹിച്ചു. പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍, കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, മലേഷ്യന്‍ മന്ത്രി സാമിവേലു, റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X