ജിം: റെഡ് ഫ്ലാഗ് പ്രവര്‍ത്തകര്‍ കസ്റഡിയില്‍
കൊച്ചി: ആഗോളനിക്ഷേപ സമ്മേളനം ഉപരോധിക്കാന്‍ തിരിച്ച നൂറോളം സി പി ഐ (എം എല്‍) റെഡ് ഫ്ലാഗ് പ്രവര്‍ത്തകരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനവരി 17 വെള്ളിയാഴ്ച പൊലീസ് കസ്റഡിയിലെടുത്തു.
കോഴിക്കോട് ജില്ലയില്‍ 36 പേരും വയനാട്ടില്‍ 30 പേരും പാലക്കാട്ട് നാല് പേരെയും കസ്റഡിയിലെടുത്തു. ജിംനെതിരെ ആഹ്വാനം നടത്തിയിരിക്കുന്ന സംഘടനകളുടെ നേതാക്കള്‍ നിരീക്ഷണത്തിലാണ്.
കോഴിക്കോട്ട് ജില്ലയില്‍ കല്ലാച്ചിയില്‍ 15 പേരെയും കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റാന്റില്‍ വെച്ച് 21 പേരെയുമാണ് കസ്റഡിയിലെടുത്തത്. കല്ലാച്ചിയില്‍ റെഡ്ഫ്ലാഗ് പ്രവര്‍ത്തകര്‍ പോവുകയായിരുന്ന ടൂറിസ്റ് ബസ് സഹിതവും കോഴിക്കോട്ട് മിനിബസ് സഹിതവുമാണ് കസ്റഡിയിലെടുത്തത്.
വയനാട് ജില്ലയില്‍ കൊച്ചിയിലേക്ക് യാത്ര തിരിച്ച മുപ്പതോളം പേരെ കസ്റഡിയിലെടുത്തു. പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് റെഡ് ഫ്ലാഗ് ജില്ലാ സെക്രട്ടറി കുന്നേല്‍ കൃഷ്ണന്‍ പൊലീസ് സ്റേഷനില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ചു.
കൊല്ലത്ത് യുവജനവേദി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്കുമാറിനെ അറസ്റ് ചെയ്തു.












Click it and Unblock the Notifications