മലയാളകവിതകള്‍ ഉദ്ധരിച്ച് പ്രധാനമന്ത്രി
കൊച്ചി: ആഗോള നിക്ഷേപക സമ്മേളനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ഉടനീളം മലയാള കവിതകളുടെ ഉദ്ധരണികള്‍. ഇത് പ്രധാനമന്ത്രിയുടെ പ്രസംഗം കൂടുതല്‍ ആകര്‍ഷകമാക്കി.
ബോധേശ്വരന്റെ കവതയിലെ ജയ ജയ കോമളകേരളധരണി എന്ന കവിതാശകലം ഉദ്ധരിച്ചുകൊണ്ടാണ് വാജ്പേയി പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിനിടയില്‍ വള്ളത്തോളിന്റെ കവിതയിലെ വരികളും അദ്ദേഹം പാടി. ഭാരതമെന്ന പേര് കേട്ടാല്‍ അഭിമാന പൂരിതമാകണമന്തരംഗം, കേരളമെന്ന പേര് കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍ എന്ന കവിത മലയാളത്തിലും പിന്നീട് അതിന്റെ ഇംഗ്ലീഷ് പരിഭാഷയും പ്രധാനമന്ത്രി ഉദ്ധരിച്ചു. നിലയ്ക്കാത്ത കയ്യടിയിലൂടെയായിരുന്നു സദസ്സിന്റെ പ്രതികരണം.
മഹാകവി പാലാ നാരായണന്‍നായരുടെ കേരളം വളരുന്നു എന്ന കവിതയിലെ കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറയും കടന്നും ചെന്നണയും ദേശങ്ങളില്‍ എന്ന വരികളും പ്രധാനമന്ത്രി പാടി. ആദിശങ്കരന്റെ നാടായ കാലയിയെക്കുറിച്ചും വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ദൈവത്തിന്റെ സ്വന്തം നാടിനെക്കുറിച്ചും വാജ്പേയി പ്രത്യേകം സൂചിപ്പിച്ചു.
പ്രസംഗത്തിനിടയില്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയ്ക്കും കിട്ടി പ്രധാനമന്ത്രിയുടെ അഭിനന്ദനം. ആന്റണിയെ തനിക്ക് വളരെ നാളായി അറിയാമെന്നും അദ്ദേഹത്തിന്റെ ലാളിത്യത്തെയും കുലീനതയെയും ആദരിക്കുന്നുവെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചപ്പോഴും സദസ്സില്‍ കയ്യടി ഉയര്‍ന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications