കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളകവിതകള്‍ ഉദ്ധരിച്ച് പ്രധാനമന്ത്രി

  • By Staff
Google Oneindia Malayalam News

കൊച്ചി: ആഗോള നിക്ഷേപക സമ്മേളനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ഉടനീളം മലയാള കവിതകളുടെ ഉദ്ധരണികള്‍. ഇത് പ്രധാനമന്ത്രിയുടെ പ്രസംഗം കൂടുതല്‍ ആകര്‍ഷകമാക്കി.

ബോധേശ്വരന്റെ കവതയിലെ ജയ ജയ കോമളകേരളധരണി എന്ന കവിതാശകലം ഉദ്ധരിച്ചുകൊണ്ടാണ് വാജ്പേയി പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിനിടയില്‍ വള്ളത്തോളിന്റെ കവിതയിലെ വരികളും അദ്ദേഹം പാടി. ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാന പൂരിതമാകണമന്തരംഗം, കേരളമെന്ന പേര്‍ കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍ എന്ന കവിത മലയാളത്തിലും പിന്നീട് അതിന്റെ ഇംഗ്ലീഷ് പരിഭാഷയും പ്രധാനമന്ത്രി ഉദ്ധരിച്ചു. നിലയ്ക്കാത്ത കയ്യടിയിലൂടെയായിരുന്നു സദസ്സിന്റെ പ്രതികരണം.

മഹാകവി പാലാ നാരായണന്‍നായരുടെ കേരളം വളരുന്നു എന്ന കവിതയിലെ കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറയും കടന്നും ചെന്നണയും ദേശങ്ങളില്‍ എന്ന വരികളും പ്രധാനമന്ത്രി പാടി. ആദിശങ്കരന്റെ നാടായ കാലയിയെക്കുറിച്ചും വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ദൈവത്തിന്റെ സ്വന്തം നാടിനെക്കുറിച്ചും വാജ്പേയി പ്രത്യേകം സൂചിപ്പിച്ചു.

പ്രസംഗത്തിനിടയില്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയ്ക്കും കിട്ടി പ്രധാനമന്ത്രിയുടെ അഭിനന്ദനം. ആന്റണിയെ തനിക്ക് വളരെ നാളായി അറിയാമെന്നും അദ്ദേഹത്തിന്റെ ലാളിത്യത്തെയും കുലീനതയെയും ആദരിക്കുന്നുവെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചപ്പോഴും സദസ്സില്‍ കയ്യടി ഉയര്‍ന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X