പ്രധാനമന്ത്രി കേരളത്തില്‍ നിന്ന് മടങ്ങി
കൊച്ചി: ആഗോള നിക്ഷേപകസമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി വാജ്പേയി പോര്‍ട്ട് ബ്ലെയറിലേക്ക് പറന്നു. വ്യോമസേനയുടെ പ്രത്യേകവിമാനത്തിലാണ് ജനവരി 18 ശനിയാഴ്ച പ്രധാനമന്ത്രി കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചത്.
കേന്ദ്ര തൊഴില്‍മന്ത്രി സാഹിബ് സിങ് വര്‍മ്മ, കേന്ദ്ര ഷിപ്പിംഗ് മന്ത്രി വി.പി. ഗോയല്‍, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ കെ.സി. പന്ത് എന്നിവരും പോര്‍ട്ട് ബ്ലെയറിലേക്ക് പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
നാവികസേനയുടെ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ യാത്രയാക്കാന്‍ കേരള ഗവര്‍ണര്‍ സിക്കന്ദര്‍ ഭക്ത്, മുഖ്യമന്ത്രി എ.കെ. ആന്റണി എന്നിവരും എത്തിയിരുന്നു.












Click it and Unblock the Notifications