ജിമ്മില്‍ എതിര്‍പ്പിന്റെ സ്വരമായി വിഎസ്
കൊച്ചി: ആഗോള നിക്ഷേപകസമ്മേളനത്തില്‍ എതിര്‍പ്പിന്റെ ശബ്ദമുയര്‍ത്തി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ജനവരി 18 ശനിയാഴ്ച ആഗോളനിക്ഷേപക സമ്മേളനത്തില്‍ ഉദ്ഘാടനവേദിയില്‍ സംസാരിക്കുകയായിരുന്നു വിഎസ്.
ജിമ്മിലെ നല്ല പദ്ധതികള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് വിഘാതം നടക്കുന്ന പദ്ധതികളെ എതിര്‍ക്കുന്നതിലും പ്രതിപക്ഷം മുന്‍പന്തിയിലായിരിക്കും.- വിഎസ് പറഞ്ഞു.
പുതു നിക്ഷേപകരെ തേടിയുള്ള യാത്രയില്‍ ലക്ഷക്കണക്കിന് സാധാരണക്കാര്‍ പണിയെടുക്കുന്ന കൃഷിയടക്കമുള്ള പാരമ്പര്യമേഖലകളെ തഴയരുത്. നിക്ഷേപവും മുതല്‍മുടക്കും നല്ലതാണ്. പക്ഷെ അവ തൊഴിലും വരുമാനവും നല്കുന്നതും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതുമാകണം. കേരളത്തിലെ തൊഴില്‍ മേഖലയെ ചൂഷണം ചെയ്ത് ചുളുവില്‍ കൊള്ളലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്കെതിരെ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അച്യുതാനന്ദന്‍ നിര്‍ദേശിച്ചു.












Click it and Unblock the Notifications