ഇറാഖിന് 27വരെ സമയം : യുഎസ്
വാഷിംഗ്ടണ്‍: ഇറാഖിന് ജനവരി 27വരെ സമയം അനുവദിക്കുമെന്ന് യുഎസ് ആഭ്യന്തരസെക്രട്ടറി കോളിന് പവല്‍. അതിനുള്ളില്‍ കൂട്ടനാശത്തിനുള്ള ആയുധങ്ങളില്ലെന്ന് തെളിയിക്കേണ്ടത് ഇറാഖിന്റെ കടമയാണെന്നും കോളിന് പവല്‍ വ്യക്തമാക്കി.
അണ്വായുധമോ ജൈവ രാസായുധങ്ങളോ ഉണ്ടെന്ന് തെളിഞ്ഞാല്‍ ഐക്യരാഷ്ട്രസമിതിയുടെ അനുമതിയോടെയോ അല്ലാതെയോ യുഎസ് ഇറാഖിനെ ആക്രമിക്കും. ജനവരി 27നപ്പുറം യുഎസിന് കാത്തുനില്ക്കാനാവില്ല. - കോളിന് പവല്‍ പറഞ്ഞു.
ഇതിനിടെ ഒരു ഇടവേളയ്ക്ക് ശേഷം യുഎന്‍ ആയുധപരിശോധകര്‍ ഇറാഖിലേക്ക് മടങ്ങി. ജനവരി 27ന് യുഎന്‍ ആയുധപരിശോധകസംഘം ഐക്യരാഷ്ട്രസമിതിയ്ക്ക് ആദ്യ വിശദപഠനറിപ്പോര്‍ട്ട് നല്‍കും. ഇറാഖിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ സത്യസന്ധതയും സഹകരണവും പ്രതീക്ഷിക്കുന്നതായി യുഎന്‍ ആയുധപരിശോധകസംഘം തലവന്‍ ഹാന്‍സ് ബ്ലിക്സ് പറഞ്ഞു.
അതേ സമയം ലോകമെങ്ങും ഇറാഖിനെതിരെ യുദ്ധത്തിനൊരുങ്ങുന്ന യുഎസിനെതിരെ പ്രകടനം നടന്നു. ജപ്പാനിലെ ടോക്യോ നഗരത്തില്‍ നടന്ന യുദ്ധവിരുദ്ധപ്രകടനത്തില്‍ ആയിരക്കണക്കിന് പേര് പങ്കെടുത്തു.
പാകിസ്ഥാനില്‍ 27 എന്‍ജിഒ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പേര് പങ്കെടുത്തു. ജര്‍മ്മനിയിലും യുഎസിലും ന്യൂസിലാന്റിലും യുദ്ധവിരുദ്ധപ്രകടനങ്ങള്‍ നടന്നു.
യുഎസിനെതിരെ യുദ്ധത്തിന് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന് പ്രഖ്യാപിച്ചത് യുദ്ധമുണ്ടായേക്കുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്നതിന്റെ സൂചനയാണ്.
ഗള്‍ഫ് യുദ്ധത്തിന്റെ 12ാം വാര്‍ഷികമാണ് ജനവരി 18 ശനിയാഴ്ച. പന്ത്രണ്ടു വര്‍ഷം മുമ്പ് 1990 ജനവരി 18നാണ് ഇറാഖ് കുവൈത്തിന്റെ ആക്രമിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications