കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിന് 27വരെ സമയം : യുഎസ്

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇറാഖിന് ജനവരി 27വരെ സമയം അനുവദിക്കുമെന്ന് യുഎസ് ആഭ്യന്തരസെക്രട്ടറി കോളിന്‍ പവല്‍. അതിനുള്ളില്‍ കൂട്ടനാശത്തിനുള്ള ആയുധങ്ങളില്ലെന്ന് തെളിയിക്കേണ്ടത് ഇറാഖിന്റെ കടമയാണെന്നും കോളിന്‍ പവല്‍ വ്യക്തമാക്കി.

അണ്വായുധമോ ജൈവ രാസായുധങ്ങളോ ഉണ്ടെന്ന് തെളിഞ്ഞാല്‍ ഐക്യരാഷ്ട്രസമിതിയുടെ അനുമതിയോടെയോ അല്ലാതെയോ യുഎസ് ഇറാഖിനെ ആക്രമിക്കും. ജനവരി 27നപ്പുറം യുഎസിന് കാത്തുനില്ക്കാനാവില്ല. - കോളിന്‍ പവല്‍ പറഞ്ഞു.

ഇതിനിടെ ഒരു ഇടവേളയ്ക്ക് ശേഷം യുഎന്‍ ആയുധപരിശോധകര്‍ ഇറാഖിലേക്ക് മടങ്ങി. ജനവരി 27ന് യുഎന്‍ ആയുധപരിശോധകസംഘം ഐക്യരാഷ്ട്രസമിതിയ്ക്ക് ആദ്യ വിശദപഠനറിപ്പോര്‍ട്ട് നല്കും. ഇറാഖിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ സത്യസന്ധതയും സഹകരണവും പ്രതീക്ഷിക്കുന്നതായി യുഎന്‍ ആയുധപരിശോധകസംഘം തലവന്‍ ഹാന്‍സ് ബ്ലിക്സ് പറഞ്ഞു.

അതേ സമയം ലോകമെങ്ങും ഇറാഖിനെതിരെ യുദ്ധത്തിനൊരുങ്ങുന്ന യുഎസിനെതിരെ പ്രകടനം നടന്നു. ജപ്പാനിലെ ടോക്യോ നഗരത്തില്‍ നടന്ന യുദ്ധവിരുദ്ധപ്രകടനത്തില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു.

പാകിസ്ഥാനില്‍ 27 എന്‍ജിഒ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ജര്‍മ്മനിയിലും യുഎസിലും ന്യൂസിലാന്റിലും യുദ്ധവിരുദ്ധപ്രകടനങ്ങള്‍ നടന്നു.

യുഎസിനെതിരെ യുദ്ധത്തിന് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ പ്രഖ്യാപിച്ചത് യുദ്ധമുണ്ടായേക്കുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്നതിന്റെ സൂചനയാണ്.

ഗള്‍ഫ് യുദ്ധത്തിന്റെ 12ാം വാര്‍ഷികമാണ് ജനവരി 18 ശനിയാഴ്ച. പന്ത്രണ്ടു വര്‍ഷം മുമ്പ് 1990 ജനവരി 18നാണ് ഇറാഖ് കുവൈത്തിന്റെ ആക്രമിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X