Get Updates
Get notified of breaking news, exclusive insights, and must-see stories!

അയ്യങ്കാളിപ്പട ബസിന് തീവെച്ചു

കൊച്ചി: ആഗോളനിക്ഷേപക സംഗമത്തില്‍ പ്രതിഷേധിച്ച് അയ്യങ്കാളിപ്പടയില്‍ പെട്ടവര്‍ ആലുവയില്‍ കെ എസ് ആര്‍ ടി സി ബസിന് തീവെച്ചു. പെരുമ്പാവൂര്‍ കീഴില്ലത്ത് കെ എസ് ആര്‍ ടി സി ബസ് എറിഞ്ഞുതകര്‍ത്തു.

ചിലര്‍ ചേര്‍ന്ന് തീയണച്ചതിനാല്‍ ബസ് പൂര്‍ണമായും കത്തിനശിച്ചില്ല. പാലായില്‍ നിന്ന് മംഗലം ഡാമിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ഫാസ്റ് പാസഞ്ചര്‍ കീഴില്ലത്ത് തടഞ്ഞുനിര്‍ത്തിയാണ് മുന്നിലെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തത്.

ജനവരി 19 ശനിയാഴ്ച ജിമ്മിനോട് പ്രതിഷേധിച്ച് പ്രകടനങ്ങള്‍ നടത്തിയ ആയിരത്തോളം പേരെ കൊച്ചിയില്‍ പൊലീസ് അറസ്റ് ചെയ്തു. നേതാക്കളൊഴികെയുള്ളവരെ പിന്നീട് വിട്ടയച്ചു. ജിമ്മിനോടുള്ളപ്രതിഷേധം പ്രകടിപ്പിക്കാന്‍ കണ്ണൂരില്‍ നിന്നെത്തിയ 14 റെഡ് ഫ്ലാഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു.

മുന്‍കരുതലെന്ന നിലയില്‍ കുത്തക മുതല്‍മുടക്ക് വിരുദ്ധ സമിതി നേതാവ് സി. ആര്‍. പരമേശ്വരന്‍ നമ്പൂതിരിയെ അറസ്റ് ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+