ടൂറിസം: 9,00 കോടിയുടെ പദ്ധതി
കൊച്ചി: ആഗോള നിക്ഷേപക സമ്മേളനത്തില്‍ ടൂറിസം മേഖലയില്‍ 9,00 കോടിയുടെ വിവിധ പദ്ധതികളിന്മേല് ധാരണാപത്രം ഒപ്പിട്ടു. ജനവരി 19 ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച് സര്‍ക്കാരും വിവിധ സ്വകാര്യ നിക്ഷേപകരും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചത്.
കാസര്‍കോട്ടെ ബേക്കലില്‍ ഗോവയില്‍ നിര്‍മ്മിച്ച മാതൃകയിലുള്ള ഒരു ബീച്ച് റിസോര്‍ട്ട് ലീലാ ഗ്രൂപ്പ് പണിയും. കണ്ണൂരില്‍ വിമാനത്താവളം പണിയാനും ലീലാ ഗ്രൂപ്പുമായി ധാരണയായിട്ടുണ്ട്.
തിരുവനന്തപുരത്തെ വേളിയില്‍ ഒരു അമ്യൂസ് മെന്റ് പാര്‍ക്ക് സ്ഥാപിക്കാനും റോപ് വേയ സ്ഥാപിക്കാനും അബുദാബിയിലെ എസ്എഫ്സി ഗ്രൂപ്പുമായി ധാരണയിലെത്തി. കൊല്ലം ജില്ലയിലെ തെന്മലയില് ഒരു റിസോര്‍ട്ടും കൊച്ചിയില്‍ കുടുംബം ഒന്നിച്ചുള്ള വിനോദത്തിന് പറ്റിയ ഒരു കേന്ദ്രവും എസ്എഫ്സി സ്ഥാപിക്കും. ഇതിനെല്ലാം കൂടി 105 കോടിയാണ് എസ്എഫ്സി ഗ്രൂപ്പ് മുടക്കുക.
ജര്‍മ്മനിയിലെ ഡി.കെ. മച്ചിങ്ങല്‍ തിരുവനന്തപുരത്ത് നിന്ന് മാംഗ്ലൂരിലേക്ക് കടല്‍ വഴി കെട്ടുവള്ളത്തില്‍ സര്‍വീസ് തുടങ്ങാനുള്ള ഒരു പദ്ധതിയ്ക്കും കരാറായി. മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന ഈ പദ്ധതിക്ക് 50 കോടി ചെലവുണ്ട്.
കോവളത്ത് 30 കോടി ചെലവില്‍ ഗള്‍ഫാര്‍ ഗ്രൂപ്പ് ഒരു ഓഷ്യനേറിയം സ്ഥാപിക്കും. സിംഗപ്പൂരിലെ സെനോസ്റയിലെ ഓഷ്യനേറിയത്തിന്റെ മാതൃകയിലായിരിക്കും ഇത്. കടലിനടിയില്‍ നിര്‍മ്മിക്കുന്ന, കടല്‍ ജീവികളെ കണ്ടാസ്വദിക്കാനുള്ള വിനോദകേന്ദ്രമാണ് ഓഷ്യനേറിയം.
വാഗമണില്‍ ഹോളിസ്റിക് ടൂറിസവും വിദ്യാഭ്യാസപദ്ധതിയും തുടങ്ങാന്‍ ഇന്‍ഹെറിറ്റന്‍സ് ഇന്ത്യന്‍ ലാന്റ് കണ്‍സെര്‍വേഷന്‍ പ്രൈവറ്റ് ലി. 50 കോടി മുതലിറക്കും. കാറ്റില്‍ നിന്നുള്ള വൈദ്യുതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ടൗണ്സിപ്പ് ഈ ഗ്രൂപ്പ് സ്ഥാപിക്കും. ടൂറിസം മന്ത്രാലയത്തിന് ഇടുക്കി ജില്ലയിലെ വാഗമണില്‍ 1,800 ഏക്കര്‍ സ്ഥലമുണ്ട്. ഈ പ്രദേശത്തിന്റെ ശാസ്ത്രീയവികസനത്തിനുള്ള ഒരു മാസ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. മാസ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ കേന്ദ്രം സംസ്ഥാനത്തിന് ഒരു കോടി നല്‍കിയിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications