ജിം സമാപിച്ചു
കൊച്ചി: രണ്ടു ദിവസത്തെ ആഗോള നിക്ഷേപകസമ്മേളനം സമാപിച്ചു. ഗള്‍ഫാര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തത് കേന്ദ്രമന്ത്രി അരുണ്‍ ഷൂറിയാണ്.
കോണ്‍ഗ്രസ് വക്താവ് ജയറാം രമേഷും സംസ്ഥാനമന്ത്രിമാരും പങ്കെടുത്തു. ഇതുവരെ ജിമ്മില്‍ ധാരണാപത്രം ഒപ്പുവച്ച വകയിലും നിക്ഷേപവാഗ്ദാനവും കണക്കിലെടുത്താന്‍ 16,000 കോടിയുടെ പദ്ധതികളായെന്ന് പറയുന്നു.
ഇതില്‍ മുകേഷ് അംബാനിയ നല്കിയ 1,000 കോടിയും ഉള്‍പ്പെടുന്നു. 9,000 കോടിയുടെ പദ്ധതികളില്‍ ധാരണാപത്രം ഒപ്പുവച്ചു കഴിഞ്ഞു. സര്‍ക്കാരും വിവിധ സ്വകാര്യനിക്ഷേപകരുടെ പ്രതിനിധികളുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
കണ്ണൂര്‍ വിമാനത്താവളം, കൊച്ചി-ഗള്‍ഫ് കപ്പല്‍ സര്‍വീസ്, അരൂരിലെ ഭക്ഷ്യസംസ്കരണയൂണിറ്റ്, വര്‍ച്വല്‍ സര്‍വകലാശാല, ഹൈവേ പദ്ധതി, സ്കൈബസ് എന്നിവയാണ് ഒപ്പുവച്ച പദ്ധതികളില്‍ ചിലത്.
ജിമ്മില്‍ ആദ്യദിവസം പൊതുമേഖലയിലെ പദ്ധതികള്‍ക്കാണ് പ്രധാന്യം നല്കിയിരുന്നതെന്ന് കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ ജിജി തോംസണ്‍ പറഞ്ഞു. വേളിയില്‍ എസ്എഫ്സി ഗ്രൂപ്പ് തുടങ്ങുന്ന അമ്യൂസ് മെന്റ് പാര്‍ക്ക്, നെടുമ്പാശേരിയില്‍ മുത്തൂറ്റ് ഗ്രൂപ്പ് ആരംഭിക്കുന്ന ഹോട്ടല്‍, കോവളത്ത് ഗള്‍ഫാര്‍ ഗ്രൂപ്പിന്റെ ഓഷ്യനേറിയം എന്നിവയും ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞ മറ്റ് ചില പദ്ധതികളാണ്.
ആഗോളനിക്ഷേപ പദ്ധതി കേരളത്തിന്റെ വികസനത്തിലേക്കുള്ള ആദ്യ ചുവട്വയ്പ് മാത്രമാണെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി ജനവരി 19 ഞായറാഴ്ച ആവര്‍ത്തിച്ചു. ജിമ്മിന്റെ ഭാഗമായി കൊച്ചിയില്‍ കായല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അരൂരിലെ ഭക്ഷ്യസംസ്കരണ (കടല്‍വിഭവങ്ങള്‍) യൂണിറ്റും നാളികേര മില്ലും കോള്‍ഡ് സ്റോറേജും സ്ഥാപിക്കുന്നത് യുഎസിലുള്ള പാറയില്‍ എന്റര്‍പ്രൈസസ് ആണ്. വര്‍ച്വല്‍ സര്‍വകലാശാലയും ഗ്രോത്ത് വെന്‍ച്വര്‍ ഫണ്ടും ഹൈവേ പദ്ധതിയും നടപ്പാക്കുന്നത് നെസ്റ് ആണ്.
കൊച്ചിയിലെ ബിനാനി ഇന്‍ഡസ്ട്രീസ് അവരുടെ സിങ്ക് ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഒരു പുതിയ കാപ്റ്റീവ് പവര്‍ യൂണിറ്റ് സ്ഥാപിക്കും.












Click it and Unblock the Notifications