അശ്ലീല പരസ്യങ്ങള്‍ക്കെതിരെ വനിതാ കമ്മിഷന്‍
തിരുവനന്തപുരം: അച്ചടി മാധ്യമങ്ങളിലും ടിവി ചാനലുകളിലും അശ്ലീല പരസ്യങ്ങള്‍ വരുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ വനിതാ കമ്മിഷന്‍ തീരുമാനിച്ചു.
കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം. കമലത്തിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ബസ് സ്റാന്റുകളിലും സ്റോപ്പുകളിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് കമ്മിഷന്‍ സര്‍വെ നടത്തും. പ്രധാന ബസ് സ്റേഷനുകളില്‍ വനിതാ പൊലീസുകാരെ നിയോഗിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.
വിദേശത്ത് പോവുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിയമനിര്‍മാണം നടത്താന്‍ കമ്മിഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.












Click it and Unblock the Notifications