കാനറാ ബാങ്കിന് 82.59 % വളര്‍ച്ച
ബാംഗ്ലൂര്‍: കാനറാ ബാങ്കിന് ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ 82.59 ശതമാനം വളര്‍ച്ച. ബാങ്ക് 292 കോടിയുടെ മൊത്തലാഭവും നേടി.
കഴിഞ് വര്‍ഷം ഇക്കാലയളവില്‍ വെറും 160 കോടിയായിരുന്നു ബാങ്കിന്റെ ലാഭം. ഈ സാമ്പത്തികവര്‍ഷം, ഡിസംബര്‍ 2002 വരെയുള്ള ഒമ്പതു മാസങ്ങള്‍ കണക്കിലെടുത്താല്‍ ബാങ്കിന്റെ മൊത്ത ലാഭം 711 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇക്കാലയളവില്‍ മൊത്തം ലാഭം 466 കോടി രൂപ മാത്രമായിരുന്നു. അതായത് മൊത്തം ലാഭത്തിന്റെ കാര്യത്തില്‍ ബാങ്ക് 52.62 ശതമാനം വളര്‍ച്ച നേടിയിരിക്കുന്നു. - ബാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആര്‍.വി. ശാസ്ത്രി പറഞ്ഞു.
പലിശ വഴിയുള്ള വരുമാനം 2618 കോടിയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് വെറും 2317 കോടിയായിരുന്നു.












Click it and Unblock the Notifications