കാമരൂപ് എക്സ്പ്രസ് പാളംതെറ്റി
ഗുവാഹട്ടി: ഹൗറയിലേക്കുള്ള കാമരൂപ് എക്സ്പ്രസ് പാളംതെറ്റിയെങ്കിലും ജീവപായമൊന്നുമില്ലാതെ എല്ലാ യാത്രക്കാരും രക്ഷപ്പെട്ടു. ബോംബ് സ്ഫോടനം മൂലമാണ് ജനവരി 19 ഞായറാഴ്ച രാത്രി അസമിലെ കര്‍ബി ആങ്ലോങ് ജില്ലയില്‍ വച്ച് കാമരൂപ് എക്സ്പ്രസ് പാളം തെറ്റിയത്.
ഡിബ്രുഗഡില്‍ നിന്നുള്ള തീവണ്ടിയാണിത്. സ്ഫോടനം കാരണം ഗുവാഹട്ടി-ഡിബ്രുഗഡ് പാതയില്‍ തീവണ്ടി ഓടുന്നില്ല.
എഞ്ചിനും ആദ്യ മൂന്ന് ബോഗികളും പാളം തെറ്റി. ദിഫു, നൈലാലങ് റെയില്‍വേ സ്റേഷനുകള്‍ക്കിടയില്‍ പാളത്തില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിയത്.
എഞ്ചിന്‍, പാഴ്സല്‍ വാന്‍, ലഗേജ് കമ്പാര്‍ട്ട്മെന്റ്, ജനറല്‍ കമ്പാര്‍ട്ട്മെന്റ് എന്നിവയാണ് പാളം തെറ്റിയത്. മറ്റ് 16 ബോഗികളും പാളത്തില്‍ ഉറച്ചുനിന്നു. ആരും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. കാമരൂപ് എക്സ്പ്രസിലെ യാത്രക്കാരെയെല്ലാം ബസില്‍ ലുംഡിങില്‍ എത്തിച്ചു. ഇവരെയെല്ലാം പ്രത്യേക തീവണ്ടിയില്‍ ഹൗറയില്‍ എത്തിക്കും.












Click it and Unblock the Notifications