മൊബൈല്‍ തര്‍ക്കം തീര്‍ന്നു
ദില്ലി: മൊബൈല്‍ ഫോണ്‍ കമ്പനികള്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി പ്രമോദ് മഹാജനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
പുതിയ ഒത്തുതീര്‍പ്പു ഫോര്‍മുല പ്രകാരം മൊബൈല്‍ കമ്പനികള്‍ അടിസ്ഥാനഫോണുകളിലേക്ക് (വയര്‍ലെസ് ലോക്കല്‍ ഫോണുകള്‍)കോളുകള്‍ കൈമാറാമെന്ന് സമ്മതിച്ചു. ഇപ്പോള്‍ അടിസ്ഥാന ഫോണ്‍ സര്‍വീസ് തുടങ്ങിയ ടാറ്റാ ടെലി സര്‍വീസിലേക്ക് കാളുകള്‍ കൈമാറില്ലെന്നും, അവിടെ നിന്നുള്ള കാളുകള്‍ സ്വീകരിക്കില്ലെന്നും പിടിവാശിയിലായിരുന്നു സ്വകാര്യ മൊബൈല്‍ കമ്പനികള്‍. ഇതിനെ തുടര്‍ന്ന് ടെലകോം റഗുലേറ്ററി അഥോറിട്ടി (ട്രായ്) സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്ക് ലക്ഷങ്ങള്‍ പിഴ വിധിച്ചിരുന്നു. അധികം വൈകാതെ സ്വകാര്യ മൊബൈല്‍ കമ്പനികളുടെ കാളുകള്‍ തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ ഫോണ്‍കമ്പനിയായ എംടിഎന്‍എല്‍ പകരം വീട്ടാനും തുടങ്ങി.
മൊബൈല്‍ കമ്പനികളുടെ സമരം മൂലം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദില്ലി, മുംബൈ നഗരങ്ങളില്‍ ഉപഭോക്താക്കള്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രി പ്രമോദ് മഹാജന് ഇടപെട്ടത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications