കണ്ണൂരില്‍ വിമാനത്താവളത്തിന് ധാരണയായി
കൊച്ചി: കണ്ണൂരില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിന് ലീലാഗ്രൂപ്പുമായി ധാരണയിലെത്തി.
കണ്ണൂരില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിനും ബേക്കലില്‍ രാജ്യാന്തര നിലവാരമുള്ള റിസോര്‍ട്ടും സ്ഥാപിക്കുന്നതിനും ലീലാ ഗ്രൂപ്പ് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.
വിമാനത്താവളത്തിന് വേണ്ടി 500 കോടിയാണ് മുതല്‍മുടക്കുന്നത്. സര്‍ക്കാരിന്റെ സഹായത്തോടെ വിമാനത്താവളത്തിനായി 1200 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. ബേക്കലില്‍ 100 കോടിയുടെ വിനോദസഞ്ചാര കേന്ദ്രമാണ് സ്ഥാപിക്കുന്നത്.
ലീലാ ഗ്രൂപ്പിന് വേണ്ടി മാനേജിംഗ് ഡയറക്ടര്‍ വിവേക് നായരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. മന്ത്രിമാരായ കെ. വി. തോമസ്, കെ. സുധാകരന്‍, വിനോദസഞ്ചാര സെക്രട്ടറി ടി. ബാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications