കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിം പദ്ധതികള്‍ ഉടന്‍ നടപ്പാക്കും : ആന്റണി

  • By Staff
Google Oneindia Malayalam News

കൊച്ചി: ആഗോള നിക്ഷേപക സമ്മേളനത്തില്‍ (ജിം) ധാരണയായ പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ വേണ്ട നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ജനവരി 20 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജിമ്മില്‍ രാഷ്ട്രീയ നേതാക്കളും നിക്ഷേപകരും നല്കിയ വാഗ്ദാനങ്ങള്‍ സംസ്ഥാനത്ത് പ്രതീക്ഷയുടെയും അനുകൂല മനോഭാവത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിനും ആധുനികവല്ക്കരണത്തിനും വേണ്ടിയെടുത്ത ആദ്യചുവടുവയ്പെന്ന നിലയില്‍ ജിമ്മിനെ കേരള ചരിത്രം അടയാളപ്പെടുത്തും. ഒരു ജനാധിപത്യ ഘടനയില്‍ എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് ജിമ്മിനെതിരെ നടന്ന പ്രതിഷേധങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി സൂചിപ്പിച്ചു. പക്ഷെ അത് നശീകരണ നടപടികളില്‍ ഏര്‍പ്പെടാതെ, സമാധാനപരമായ രീതിയിലായിരിക്കണം. - ആന്റണി പറഞ്ഞു.

ജിമ്മിനെ എതിര്‍ക്കുന്നവര്‍ കേരളത്തെ വീണ്ടും കറുത്ത യുഗത്തിലേക്ക് തള്ളിവിടുകയാണ്. ജിമ്മിനോടനുബന്ധിച്ച് മുന്‍കരുതല്‍ നടപടിയെന്നോണം കൊച്ചിയില്‍ പി.കെ. പ്രകാശ് എന്ന മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ നടത്തിയ പൊലീസ് റെയ്ഡിനെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X