എക്സ്പ്രസ് ഹൈവേ: കമ്പനി രൂപീകരിക്കും
കൊച്ചി: എക്സ്പ്രസ് ഹൈവേ നിര്‍മിക്കുന്നതിനായി സര്‍ക്കാരിന് അമ്പത് ശതമാനം ഓഹരി പങ്കാളിത്തത്തോടെ കമ്പനി രൂപീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി എം. കെ. മുനീര്‍ അറിയിച്ചു.
കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ മാതൃകയിലായിരിക്കും കമ്പനി രൂപീകരിക്കുന്നത്. പദ്ധതിക്ക് നിക്ഷേപം നടത്തുന്നവര്‍ക്ക് കമ്പനിയില്‍ ഡയറക്ടറാവാം.
ഗള്‍ഫാര്‍ മുഹമ്മദലി, നെസ്റ് വെസ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജാവാദ് ഹസന്‍, അമേരിക്കയിലെ ഒ പി കണ്‍സള്‍ട്ടിംഗ് ചെയര്‍മാന്‍ പോള്‍ ഇ. മാത്യു എന്നിവര്‍ പദ്ധതിയില്‍ നിക്ഷേപം നടത്തുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ജിമ്മില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിച്ച പദ്ധതി ഇതാണെന്ന് മുനീര്‍ പറഞ്ഞു.












Click it and Unblock the Notifications