സ്വകാര്യമേഖലയുടെ നിക്ഷേപം 11451 കോടി
കൊച്ചി: ആഗോള നിക്ഷേപക സമ്മേളനത്തില്‍ ധാരണയായ 26000 കോടി രൂപയുടെ നിക്ഷേപത്തില്‍ 14151 കോടി രൂപ സ്വകാര്യ നിക്ഷേപകരില്‍ നിന്നുള്ളതാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
ഇതില്‍ 3000 കോടി രൂപയുടെ നിക്ഷേം ഉറപ്പായിട്ടുള്ളതാണ്. സ്വകാര്യ സംരംഭകരുമായി 1153 കോടിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. 3000 കോടിയുടേത് ഉറച്ച നിക്ഷേപമായതിനാല്‍ ഇതില്‍ ധാരണാപത്രം ഒപ്പുവെക്കേണ്ടതിന്റെ ആവശ്യമില്ല.
ജനവരി 20 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി എ. കെ. ആന്റണി ഇക്കാര്യം അറിയിച്ചു. ജിംല്‍ ധാരണയായ പദ്ധതികളുടെ കണക്കുകള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഈ നിക്ഷേപങ്ങള്‍ക്ക് പുറമെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ അടുത്തദിവസങ്ങളിലുണ്ടാവും.
ആഗോള നിക്ഷേപക സമ്മേളനത്തില്‍ ധാരണയായ പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കും. പ്രതിപക്ഷവുമായി ആലോചിച്ചും സുതാര്യവുമായേ പദ്ധതികള്‍ നടപ്പിലാക്കുകയുള്ളൂ.
വിവിധ വകപ്പുകള്‍ ധാരണാപത്രം ഒപ്പുവെച്ച പദ്ധതികളുടെ എണ്ണവും തുകയും വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പദ്ധതികളുടെ വിവരങ്ങള്‍:
കെ എസ് ഐ ഡി സി-(സ്വകാര്യ സംരംഭം): 20 പദ്ധതികള്‍, 2053 കോടി
ടൂറിസം വകുപ്പ്: ഏഴ് പദ്ധതികള്‍, 745 കോടി
തദ്ദേശസ്വയംഭരണവകുപ്പ്- 11 പദ്ധതികള്‍, 273 കോടി
ആരോഗഷവകുപ്പ്- 13 പദ്ധതികള്‍, 1875 കോടി
വിദ്യാഭ്യാസം- മൂന്ന് പദ്ധതികള്‍, 590 കോടി
തുറമുഖ വകുപ്പ്- ഒരു പദ്ധതി, 350 കോടി
ഗതാഗതം- അഞ്ച് പദ്ധതി, 110 കോടി
കിന്‍ഫ്ര- 28 പദ്ധതികള്‍, 559 കോടി
പ്രവാസികാര്യ വകുപ്പ്- മൂന്ന് പദ്ധതികള്‍, 12 കോടി












Click it and Unblock the Notifications